NEWS
എക്സൽ 2026: ലോഗോ പ്രകാശനം ചെയ്തു
24/07/2026 01:37 PM IST
nila

തൃക്കാക്കര ഗവ. മോഡൽ എഞ്ചിനീയറിംഗ് കോളേജിൻ്റെ വാർഷിക ടെക് ഫെസ്റ്റായ എക്സൽ 2026 പതിപ്പിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടെക് ഫെസ്റ്റുകളിൽ ഒന്നായ എക്സലിൽ ശാസ്ത്ര - കലാപരിപാടികൾ, കോൺഫറൻസുകൾ, വർക്ക്ഷോപ്പുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ബയോമെഡിക്കൽ റിസർച്ച് സയന്റിസ്റ്റ് ഗോപാൽ വത്സനും, ഫിൻജെൻ്റിൻ്റെ വൈസ് പ്രസിഡൻ്റായ ദീപു പ്രകാശും ലോഗോ പ്രകാശനം നിർവഹിച്ചു. ‘പ്ലൂട്ടോ' എന്ന സിനിമയുടെ ഭാഗമായി നീരജ് മാധവ്, ആർഷ ബൈജു, നിഹാൽ നിസാം എന്നിവരടങ്ങുന്ന താരനിര വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ജയചന്ദ്രൻ ഇ.എസ്. അധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








